PSC ചോദ്യങ്ങളും ഉത്തരങ്ങളും - 10

ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഏതെല്ലാമെന്ന് ഓർത്തു വയ്ക്കാനുള്ള ഒരു കോഡ്
[ *അന്ധൻ ചാണ്ടി ദാദ്രാ നഗറിൽ ലക്ഷം രൂപയ്ക്ക് പുതിയ ഡാം വാങ്ങി*]
കേന്ദ്ര ഭരണ പ്രദേശങ്ങൾ

1. ആൻഡമാൻ നിക്കോബാർ ( അന്ധൻ )
2. ചണ്ഡിഗഡ് (ചാണ്ടി)
3. ദാദ്ര നഗർ ഹവേലി (ദാദ്രനഗർ)
4. ലക്ഷദ്വീപ് (ലക്ഷം)
5. പുതുച്ചേരി ( പുതിയ )
6. ഡാമൻ ആന്റ് ഡിയു ( ഡാം)
ഡൽഹി കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും 1992-ൽ നാഷണൽ ക്യാപിറ്റൽ ടെറിറ്ററി എന്ന പദവിയും കൂടി നൽകിയിട്ടുണ്ട്
ഇന്ത്യയിലെ ഏറ്റവും വിസ്തീർണം കൂടിയ കേന്ദ്രഭരണ പ്രദേശമാണ് ആന്റമാൻ
ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ചണ്ഢിഗഡാണ്
ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ലക്ഷദ്വീപ്
ഫ്രഞ്ചു ഭാഷ സംസാരിക്കുന്ന കേന്ദ്ര ഭരണ പ്രദേശമാണ് പുതുച്ചേരി
ദാമൻ ദിയു ഗുജറാത്തിലാണ്
ട്രൈബൽ കൾച്ചർ മ്യൂസിയം ദദ്രാനഗർ ഹവേലിയിലാണ്



EmoticonEmoticon